റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ കേരള ജനത ഒറ്റക്കെട്ടായി നിന്ന് അത്യപൂർവമായ ഒരു പ്രളയകാലവും അതിന്റെ ഭീകര ദുരന്തങ്ങ ളെയും എങ്ങനെ അതിജീവിച്ചു എന്നതിന്റെ നേർസാക്ഷ്യമായി തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടി ക്കൊണ്ടിരിക്കുന്ന ജൂഡ് ആന്തണി സംവിധാനം ചെയ്ത '2018, എവരിവൺ ഈസ് എ ഹീറോ' എന്ന ചിത്രമാണ് ഈ ലക്കം നിരൂപണം ചെയ്യുന്നത്. ടൊവിനോ തോമസ്, ഇന്ദ്രൻസ്, കുഞ്ചാക്കോ ബോബൻ, നരേൻ, ആസിഫ് അലി, ലാൽ, തൻവി രാം, അപർണ ബാലമുരളി, വിനീത് ശ്രീനിവാസൻ, സുധീഷ്, കലയരശൻ, അജു വർഗീസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രളയത്തിന് മുൻപ്, കുറെ സാധാരണ മനുഷ്യരുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന കഥ, അപ്രതീ ക്ഷിതമായി പ്രളയം എത്തുന്നതോടെ ജാതിയുടെയും മതത്തിന്റെയും സമ്പത്തിന്റെയും വ്യത്യസ്ത ചേരി കളെയൊക്കെ മറികടന്നു എങ്ങനെ മനുഷ്യർ പരസ്പരം താങ്ങാകുന്നു എന്ന് അടിവരയിട്ടു പറയുകയാ ണ്. ഏറ്റവും സമീപകാലത്തു നടന്ന നമ്മുടെയൊക്കെ യഥാർത്ഥ ജീവിതകഥ കൂടിയായതുകൊണ്ടാകാം ചിത്രം കാണാൻ എത്തുന്ന പ്രേഷകരുടെ എണ്ണത്തിൽ ഒരു സർവകാല റെക്കോർഡുണ്ടായിക്കൊണ്ടിരിക്കുന്നത്. സാമ്പത്തികമായി ചിത്രം വൻ വിജയമാകുന്നു എന്നതിനേക്കാൾ പ്രധാനം '2018' എല്ലാ മലയാളിക ൾക്കും അഭിമാനകരമായൊരു സ്‌നേഹകൂട്ടായ്മയുടെ വിജയഗാഥ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു എന്നതാണ്. 'കേരള സ്റ്റോറി' എന്ന പേരിൽ മറ്റൊരു ചിത്രം വളരെ പക്ഷപാതപരമായി, കേരള സമൂഹ ത്തിൽ കാലങ്ങളായി നിലനില്ക്കുന്ന സൗഹാർദത്തിന്റെയും ഒരുമയുടെയും യാഥാർഥ്യം മറച്ചുവച്ച് നമ്മെ കരിവാരി തേക്കാൻ ശ്രമിക്കുമ്പോൾ, 2018 പോലുള്ള സിനിമകളാണ് റിയൽ കേരള സ്റ്റോറി എന്ന് ഇതിനകം മലയാളികൾ അല്ലാത്തവർ വരെ പ്രതികരിച്ചു കഴിഞ്ഞു: ഈ ചിത്രത്തിന്റെ നന്മയും പൊതു സമൂഹത്തിൽ വിശാലമായ മാനവിക വീക്ഷണംകൊണ്ട് മലയാളികൾ പണിതുയർത്തിയിരിക്കുന്ന മഹനീയമായ സഹവർത്തിത്വത്തിന്റെ കെട്ടുറപ്പുമാണ് പ്രളയകാല അതിജീവനത്തിന്റെ കഥ പറയുന്ന 2018 നോടുള്ള ആവേശകരമായ പ്രതികരണങ്ങളിൽ പ്രതിഫലിക്കുന്നത്. സിനിമയുടെ മികവുകളിൽ എടുത്തു പറയേണ്ട പ്രധാന ഘടകം സംവിധായകനും സംഘവും 'പ്രളയത്തിന്റെ സാധ്യതകളെ' കച്ചവടക്കണ്ണുകളോടെ മുതലെടുക്കുന്നില്ല എന്നതാണ്. ആ മഹാപ്രളയ ത്തിന്റെ ദുരന്തം അനുഭവിച്ചവർ, പ്രിയപ്പെട്ടവരെ നഷ്ട്ടമായവർ, പ്രളയകാലത്തു ഒറ്റക്കെട്ടായി നിന്നവർ ഒക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നതുകൊണ്ട് അവരുടെ വികാരതലങ്ങളെ തീർത്തും മാനിച്ചുകൊ ണ്ട് ഏറ്റവും അനുകമ്പാപൂർണമായ പരിചരണം ആണ് ജൂഡ് അന്തോണിയുടെ സമീപനം. സംവിധായകൻ അഭിമുഖത്തിൽ പറയുന്നതുപോലെ പ്രളയത്തിന്റെ ഭീകരത പൊലിപ്പിച്ചു കാണിക്കാൻ സ്‌പെഷൽ ഇഫ ക്ട്‌സിനെ കൂടുതലായി ആശ്രയിക്കാതെ പ്രളയകാലത്തെ മനുഷ്യബന്ധങ്ങളുടെ ആഴം നമ്മെ ബോധ്യപ്പെ ടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതുകൊണ്ടാണ് ചിത്രം ഇത്രയും ഹൃദ്യമാകുന്നതും, നമ്മൾ പ്രേ ക്ഷകർ ഒരുൾവേദനയോടെ, പലപ്പോഴും വികാരാധീനരായി, കണ്ണുകൾ ഈറനണിഞ്ഞു, ഈ ചിത്രം സ്വീ കരിക്കുന്നതും. സംഭവിക്കാനിരിക്കുന്ന ദുരന്തത്തെകുറിച്ചു ഒരു ധാരണയുമില്ലാതെ പ്രളയത്തിന് തൊട്ടുമുൻപ്, പതിവു ജീവിതങ്ങളുടെ താളവുമായി നീങ്ങുന്ന കുറച്ചു കഥാപാത്രങ്ങളെ കണ്ണി ചേർത്തുകൊണ്ടാണ് പ്രളയത്തെ പ്രകൃതിദുരന്തം മാത്രമായല്ലാതെ മുഖ്യമായും ഒരു മാനുഷിക പ്രശ്‌നമായി നമ്മുടെ മുന്നിലേക്കുകൊണ്ടു വരുന്നത്. മനുഷ്യരിൽ ചിലർ എക്കാലത്തും നന്മയുടെ പ്രതിരൂപങ്ങളാണ്; മറ്റു ചിലരാകട്ടെ സ്വാർഥതയും വൈരാഗ്യവും പുലർത്തുന്ന, തിന്മയുടെ കരങ്ങളെ കൂട്ടുപിടിക്കുന്നവരും. ടൊവിനോയുടെ കഥാപാത്രം അനൂപ് നമ്മളിൽ ഒരുവൻ തന്നെ. പട്ടാളത്തിലെ ജോലി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു, സൂത്രത്തിൽ ഉപേക്ഷിച്ചു നാട്ടിൽ എത്തി എല്ലാവർക്കും ഉപകാരിയായി ജീവിക്കുന്ന നന്മമരം ആണ് അയാൾ. പെട്ടിക്കട നടത്തുന്ന അന്ധനായ ഭാസിച്ചേട്ടന്റെ (ഇന്ദ്രൻസ്) കടയിൽ സഹായിയായി കൂടിയിരി ക്കുന്ന അനൂപ് ഇതിനിടയിൽ ഇടിഞ്ഞു വീഴാറായ സ്‌കൂൾ മേൽക്കൂരയിലെ ഓട് മാറ്റാനും വർഗീസേട്ടന്റെ (സുധീഷ്) ഭിന്നശേഷിക്കാരൻ എന്ന് വിശേപ്പിക്കാവുന്ന മകനെ സന്തോഷിപ്പിക്കാനും നാട്ടിലെ പ്രശ്‌ന ങ്ങളിലൊക്കെ ഇടപെടാനും നേരം കണ്ടെത്തുന്നുണ്ട്. സ്‌കൂളിൽ പുതിയ കണക്ക് ടീച്ചർ ആയി വരുന്ന കഥാപാത്രമാണഅ മഞ്ജു (തൻവി രാം). മഞ്ജുവിനെ അനൂപ് ആദ്യമായി കാണുകയാണ്. സ്‌കൂളിലേക്ക് മഞ്ജു ബസിൽ വന്നിറങ്ങുന്നത് കൗതുക ത്തോടെ നോക്കി നില്ക്കുന്ന അനൂപ് സംശയിക്കുന്നത് പട്ടാളത്തിൽ നിന്ന് താൻ വിട്ടു പോന്നത് അന്വേ ഷിക്കാൻ ഡൽഹിയിൽനിന്ന് എത്തിയിരിക്കുന്ന ഓഫീസർ ആണോ മഞ്ജു എന്നാണ്. സംശയവും കൗതു കവും മാറി അവർ തമ്മിൽ പ്രണയം മൊട്ടിടുന്നു; അത് വിവാഹനിശ്ചയത്തിൽ വരെ ചെന്നുനില്ക്കു മ്പോഴാണ് പ്രളയം വില്ലനായി കടന്നു വരുന്നത്. അനൂപ്, രമേശ്, മഞ്ജു, അവരുടെ വീട്ടുകാർ ഇവരെ തമ്മിൽ അദൃശ്യകരങ്ങളാൽ പ്രളയം ബന്ധിപ്പിക്കു ന്നതുപോലെ മറ്റു പ്രധാന കഥാപാത്രങ്ങളെയും കൂട്ടിയിണക്കുന്ന കണ്ണിയാവുന്നുണ്ട് രൗദ്രരൂപം പൂണ്ടെ ത്തുന്ന പ്രകൃതി. ഇക്കൂട്ടത്തിൽ ന്യൂസ് ചാനൽ അവതാരകയായ നൂറ (അപർണ ബാലമുരളി), ഡിസാസ്റ്റർ കൺട്രോൾ റൂമിൽ സർക്കാരിന്റെ അടിയന്തര തീരുമാനങ്ങളിലും നടപടികളിലും ആത്മാർഥമായി ഇട പ്പെട്ട് പണിയെടുക്കുന്ന ഷാജി (കുഞ്ചാക്കോ ബോബൻ); ഇരുവരും സ്വന്തം കുടുംബം, ജീവിതം എല്ലാം മാറ്റിവച്ചു പൊതുജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ മടികൂടാതെ ഇറങ്ങുന്നവരാണ്; നാളിതുവരെ ഇരുവർക്കും ഒട്ടും പരിചയം ഇല്ലാത്ത ഒരു ഇടപെടലിലേക്കാണ് പ്രളയം അവരെ നയിക്കുന്നത്. 2018-ലെ പ്രളയകാലത്തു മറ്റാരും നിർബന്ധിക്കാതെ നാടെങ്ങും രക്ഷാപ്രവർത്തനത്തിനിറങ്ങി 'കേരള ത്തിന്റെ സ്വന്തം ആർമി' എന്ന് പേരെടുത്ത മത്സ്യത്തൊഴിലാളികളുടെ സ്‌നേഹവും കരുണയും വഴിയുന്ന ആൾരൂപങ്ങളായി മാത്തച്ചൻ (ലാൽ), അദ്ദേഹത്തിന്റെ മക്കളായ വിൻസ്റ്റൺ (നരേൻ), നിക്‌സൺ (ആസിഫ് അലി) എന്നിവർ പ്രേഷകരുടെ മനസ്സിൽ ഇടം പിടിക്കുന്നു. കടലിനോടു മല്ലടിച്ചു മുക്കുവ കോളനികളിൽ കഴിയുന്നവരെ പട്ടണത്തിലും മലമുകളിലെ ബംഗ്ലാവുകളിലും സുഖമായി ജീവിക്കുന്നവർ അവജ്ഞയോ ടെ വീക്ഷിക്കുന്നത് പുതിയ കാര്യം ഒന്നുമല്ല. പ്രളയത്തിന് മുൻപ് മോഡലിംഗ് രംഗത്ത് മെല്ലെ തിളങ്ങി വന്നിരുന്ന നിക്‌സണ് അപ്പന്റെയും ചേട്ടന്റെയും മത്സ്യത്തൊഴിലാളി 'സ്റ്റാറ്റസ്' അഭിമാന പ്രശ്‌നം ഉണ്ടാ ക്കാറുണ്ടായിരുന്നു. അവൻ പ്രണയിച്ച ഹൈറേഞ്ചിൽ ഭേദപ്പെട്ട കുടുംബത്തിൽപ്പെട്ട പെൺകുട്ടിയെ പെണ്ണ് കാണാൻ ചെന്നപ്പോൾ മാത്തച്ചനെയും വീട്ടുകാരേയും സ്വന്തമായി ഫിഷിംഗ് ബോട്ട് ഒക്കെ ഉണ്ടെങ്കിലും 'നിങ്ങൾ മീൻകാരല്ലേ' എന്ന് പറഞ്ഞു അപമാനിച്ചു ഇറക്കിവിടുന്നുണ്ട് അവളുടെ അപ്പൻ ചാണ്ടി (ജോയ് മാത്യു). കേരളത്തിൽ ഇങ്ങനെ ഇത്രയും വലിയൊരു പ്രളയം ആരും പ്രതീക്ഷിച്ചിരുന്നില്ല, അഭിമുഖീകരിക്കാൻ യാതൊരു തയ്യാറെടുപ്പുകളും ഉണ്ടായിരുന്നില്ല എന്ന് ദുരന്തം കണ്ടു ഞെട്ടിയുണരുന്നവരുടെ പ്രതികര ണങ്ങളിൽ നിന്ന് വ്യക്തം. എല്ലാവരും വലിയ പിരിമുറുക്കത്തിലാകുമ്പോൾ അതിനിടയിൽ നാട് കാണാനെ ത്തുന്ന സായിപ്പിനെയും മദാമ്മയേയും കൂട്ടി രണ്ടു കാശുണ്ടാക്കാൻ ഇറങ്ങിയിരിക്കുകയാണ് കോശി (അജു വർഗീസ്). അങ്ങനെയും ചിലർ! 2018-ലെ പ്രളയകാലത്തും ഈ സിനിമയിലും നമ്മെ ഏറ്റവും സ്പർശിക്കുന്ന യാഥാർഥ്യം, പണമു ള്ളവനും ഇല്ലാത്തവനും സ്‌നേഹത്തിൽ കഴിയുന്നവരും വഴക്കടിച്ചിരിക്കുന്നവരും ദുരന്തത്തിന്റെ മുൻപിൽ ഒരേപോലെയാണ്; രക്ഷപ്പെടാൻ അവരെല്ലാം, സായിപ്പും മദാമ്മയും വരെ, ചെന്നെത്തുന്നത് ദുരിതാശ്വാസ ക്യാമ്പുകളിൽ തന്നെ. തറവാടും അന്തസ്സും മേനി പറഞ്ഞു നടന്ന ചാണ്ടിയെ രക്ഷിക്കാനും മാത്തച്ചനും 'മീൻ പിടുത്തക്കാരും' കെട്ടിവലിച്ചു കൊണ്ടുവന്ന ബോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന സത്യത്തി ലേക്കും ക്യാമറ തിരിക്കുന്നുണ്ട് സംവിധായകൻ. വീടുകളിൽ ഒറ്റപ്പെട്ടു കിടക്കുന്നവര, ഉരുൾപ്പൊട്ടി മണ്ണിനടിയിൽ കുടുങ്ങിപ്പോയവരെ എല്ലാം രക്ഷിച്ചു ക്യാമ്പുകളിൽ എത്തിക്കാൻ ഏതറ്റംവരെയും പോകാൻ തയ്യാറായ 'റിയൽ ഹീറോസ്' ആണ് മാത്ത ച്ചനും മക്കളും അനൂപും കൂട്ടരും. പക്ഷേ, അതിനിടയിൽ, മാത്തച്ചനും അനൂപിനും സ്വയം രക്ഷിക്കാൻ കഴിയാതെ പോയി. പ്രളയം അവസാനിച്ചു വെള്ളം ഇറങ്ങിയപ്പോൾ കവലയിൽ അനൂപിന് വേണ്ടി ഉയർന്നു വന്ന സ്മാരകത്തിലെഴുതിവച്ച വാക്കുകൾ, 'നാടിന്റെ ധീര ജവാന് പ്രണാമം', അയാളുടെ നന്മ നിറഞ്ഞ ജീവിതകഥയെ ഉപസംഹരിക്കുന്നു. സമീപകാല മലയാള സിനിമയിൽ മുന്നിട്ടു നില്ക്കുന്ന ചിത്രങ്ങളിലേതുപോലെ 2018-ന്റെ ചിത്രീ കരണത്തിൽ ദൃശ്യഭംഗികൊണ്ട് കാണികളെ വിസ്മയിപ്പിക്കാൻ സംവിധായകനും സാങ്കേതിക വിദഗ്ധരും ശ്രമിച്ചിട്ടില്ല. ദുരന്തത്തിന്റെ ഭീകരമുഖവും മനുഷ്യരോദനങ്ങളും ചെത്തിമിനുക്കാതെ യഥാതഥമായി, 'റോ ഫീൽ' നിലനിർത്തിക്കൊണ്ടാണ് സിനിമാട്ടോഗ്രഫി (അഖിൽ ജോർജ്), എഡിറ്റിംഗ് (ചമൻ ചാക്കോ), മ്യൂ സിക് (നോബിൻ പോൾ) എന്നീ ഘടകങ്ങൾ എല്ലാം നിർവഹിച്ചിരിക്കുന്നത്. പ്രമുഖരായ താരങ്ങൾ അവ തരിപ്പിക്കുന്ന ഇത്രയധികം കഥാപാത്രങ്ങളെ ഒരു വലിയ ക്യാൻവാസിൽ ചിത്രീകരിക്കാനുള്ള ശ്രമത്തിൽ സംവിധായകൻ പൂർണമായും വിജയിച്ചിരിക്കുന്നു. ഒരു കൊളാഷ് ശില്പംപോലെ കേരളത്തിന്റെ തെക്കും വടക്കും മധ്യവും എല്ലാം കോർത്തിണക്കി മഹാപ്രളയത്തെ അവതരിപ്പിക്കുമ്പോഴും വിശദാംശങ്ങളൊന്നും വിട്ടുപോകുന്നില്ല; ഒരു കഥാപാത്രത്തിനുപോലും തിളക്കം നഷ്ട്ടപെടുന്നുമില്ല. പ്രളയം സമൂഹത്തിലെ വലുപ്പ-ചെറുപ്പങ്ങളുടെ സമവാക്യങ്ങളൊക്കെ തകിടം മറിച്ചു, ആപത്തിൽ ഒറ്റ ക്കെട്ടായി നില്ക്കാൻ പഠിക്കുന്ന സ്‌നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും കൂട്ടായ്മയായി കേരള മൊന്നാകെ എങ്ങനെ മാറി എന്ന് ഈ സിനിമ നമ്മെ ബോധ്യപ്പെടുത്തുന്നു. 2018-ലെ പ്രളയ ദുരന്തത്തിൽ എന്തൊക്കെ സംഭവിച്ചു എന്നതിന്റെ എല്ലാ വിശദശാംശങ്ങളും ചർച്ച ചെയ്യുന്ന ഡോക്യുമെന്ററി അല്ല ഈ സിനിമ. പരസ്പരം താങ്ങും തണലുമായി ഒറ്റക്കെട്ടായി നിന്ന് പ്രളയത്തെ അഭിമുഖീകരിച്ച കേരള സമൂഹത്തിനുള്ള ഒരു 'ട്രിബ്യൂട്ട്', ആദരം ആണ് 2018. ചിത്രത്തിന്റെ ശീർഷകം ഒറ്റ വാചകത്തിൽ എല്ലാം പറഞ്ഞുവയ്ക്കുന്നു: 'എവരി വൺ ഈസ് എ ഹീറോ.'



Latest Movie Reviews

...
ഒ. ബേബി

റവ.ഡോ. ബെന്നി ബനഡിക്ട് ഡയറക്ടര്‍, ചേതന മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശൂര്‍ കരുത്തുറ്റ തിരക്കഥകള്

...
2018, എവരിവൺ ഈസ് എ ഹീറോ

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ കേരള ജനത ഒറ്റക്കെട്ടാ

...
നീലവെളിച്ചം

റവ. ഡോ. ബെന്നി ബനഡിക്ട് cmi ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ ആഷിക് അബു സംവിധാനം ചെയ

...
തുറമുഖം

ഗോപൻ ചിദംബരത്തിന്റെ തിരക്കഥയിൽ രാജീവ് രവി സംവിധാനം ചെയ്ത 'തുറമുഖം' എന്ന ചലച്ചിത്രമാണ് ഈ ലക്കം നിരൂപണ

...
തങ്കം

ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ നവാഗത സംവിധായകൻ സഹീദ് അറാഫത്ത് ഒരുക്കിയ 'തങ്കം' എന്ന ചിത്രമാണ് ഈ ലക

...
സൗദി വെള്ളക്ക

റവ. ഡോ. ബെന്നി ബനഡിക്ട് cmi ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ തരുൺ മൂർത്തി സംവിധ

...
ജയ ജയ ജയ ജയ ഹേ

റവ. ഡോ. ബെന്നി ബനഡിക്ട് cmi ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിട്ട്യൂട്ട്, തൃശൂർ വിപിൻദാസ് സംവിധാനം ചെ

...
19 (1) a

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ വി. എസ്. ഇന്ദു രചനയും

...
'സീതാരാമം'

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതനമീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ ഹനു രാഘവ്പുടി കഥയും തിരക

...
ന്നാ താൻ കേസ് കൊട്

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ രതീഷ് ബാലകൃഷ്ണൻ പൊതുവാ

...
നൻപകൽ നേരത്ത് മയക്കം

ലിജോ പെല്ലിശ്ശേരിയുടെ കഥയിൽ, എസ്. ഹരീഷ് തിരക്കഥയെഴുതി മമ്മൂട്ടിയും ലിജോ പെല്ലിശ്ശേരിയും ചേർന്ന് നിർമ

...
Lorem Ipsum is simply dummy

This is a wider card with supporting text below as

...
Lorem Ipsum is simply dummy

This is a wider card with supporting text below as

Previous Issue

...
നൻപകൽ നേരത്ത് മയക്കം

ലിജോ പെല്ലിശ്ശേരിയുടെ കഥയിൽ, എസ്. ഹരീഷ് തിരക്കഥയെഴുതി മമ്മൂട്ടിയും ലിജോ പെല്ലിശ്ശേരിയും ചേർന്ന് നിർമ

...
ന്നാ താൻ കേസ് കൊട്

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ രതീഷ് ബാലകൃഷ്ണൻ പൊതുവാ

...
'സീതാരാമം'

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതനമീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ ഹനു രാഘവ്പുടി കഥയും തിരക

...
19 (1) a

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ വി. എസ്. ഇന്ദു രചനയും

...
ജയ ജയ ജയ ജയ ഹേ

റവ. ഡോ. ബെന്നി ബനഡിക്ട് cmi ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിട്ട്യൂട്ട്, തൃശൂർ വിപിൻദാസ് സംവിധാനം ചെ

...
സൗദി വെള്ളക്ക

റവ. ഡോ. ബെന്നി ബനഡിക്ട് cmi ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ തരുൺ മൂർത്തി സംവിധ

...
തങ്കം

ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ നവാഗത സംവിധായകൻ സഹീദ് അറാഫത്ത് ഒരുക്കിയ 'തങ്കം' എന്ന ചിത്രമാണ് ഈ ലക

...
തുറമുഖം

ഗോപൻ ചിദംബരത്തിന്റെ തിരക്കഥയിൽ രാജീവ് രവി സംവിധാനം ചെയ്ത 'തുറമുഖം' എന്ന ചലച്ചിത്രമാണ് ഈ ലക്കം നിരൂപണ

...
നീലവെളിച്ചം

റവ. ഡോ. ബെന്നി ബനഡിക്ട് cmi ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ ആഷിക് അബു സംവിധാനം ചെയ

...
2018, എവരിവൺ ഈസ് എ ഹീറോ

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ കേരള ജനത ഒറ്റക്കെട്ടാ

...
ഒ. ബേബി

റവ.ഡോ. ബെന്നി ബനഡിക്ട് ഡയറക്ടര്‍, ചേതന മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശൂര്‍ കരുത്തുറ്റ തിരക്കഥകള്

...
Lorem Ipsum is simply dummy

This is a wider card with supporting text below as